Latest NewsNewsSports

2026 ഫുട്ബോള്‍ ലോകകപ്പ് ഈ രാജ്യങ്ങളില്‍ നടക്കാന്‍ സാധ്യത

കളികളടുക്കുമ്പോള്‍ എല്ലാ ആരാധകര്‍ക്കും ഒരുപോലെയുണ്ടാകാറുള്ള സംശയങ്ങളാണ് എവിടെയായിരിക്കും കളി നടക്കുക എന്നത്. എല്ലാ ആരാധകര്‍ക്കും പല പ്രതീക്ഷകളും കാണും. ഇപ്പോള്‍ കായികലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് 2026 ഫുട്ബോള്‍ ലോകകപ്പ് എവിടെ നടക്കും എന്നാണ്. ഈ വര്‍ഷം ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് നടക്കുന്നത് റഷ്യയിലാണ്. 2022ലെ അടുത്ത ലോകകപ്പ് നടക്കുന്നത് ഖത്തറിലും.

അതേസമയം 2026ലെ ലോകകപ്പ് വേദി തീരുമാനിക്കുന്നതിനായി വോട്ടെടുപ്പ് ഉടന്‍ നടക്കും. റൊട്ടേഷന്‍ പോളിസി അനുസരിച്ച് നോര്‍ത്ത് അമേരിക്കയ്ക്കാണ് 2026 ലോകകപ്പ് അനുവദിച്ച് കിട്ടിയിരിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് വേദികളായി പരിഗണിക്കുക.

ഈ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഫിഫ പ്രതിനിധികള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് ബിഡ് സമര്‍പ്പിച്ചിട്ടുള്ള മൂന്നു രാജ്യങ്ങളിലും ഫിഫ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തും. സ്റ്റേഡിയങ്ങളും പരിശീലന സൗകര്യങ്ങളുമെല്ലാം പരിശോധിച്ചതിന് ശേഷം രണ്ടു മാസം കഴിഞ്ഞാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരുപക്ഷേ, ലോകകപ്പ് മൂന്നു രാജ്യങ്ങള്‍ക്കായി അനുവദിച്ച് കിട്ടാനുള്ള സാധ്യതയുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button