ദുബായ് : തൊഴിലാളികള്‍ക്കുള്ള ശമ്പള നിയമത്തിന് ദുബായ് മന്ത്രാലയം അംഗീകാരം നല്‍കി. ഈ നിയമപ്രകാരം രാജ്യത്ത് ഒരേ തൊഴിലെടുക്കുന്നവര്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ തുല്യ വേതനമായിരിയ്ക്കും.
ദുബായ് ഭരണാധികാരിയും വൈസ്പ്രസിഡന്റുമായ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. വേതനം സംബന്ധിച്ച് തുല്യമായ നിയമനിര്‍മാണമാണ് കൊണ്ടുവന്നത്. ഈ നിയമനിര്‍മാണം അനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ തൊഴിലിന് തുല്യ വേതനമായിരിയ്ക്കും.
സ്ത്രീകളും പുരുഷന്‍മാരും രാജ്യത്ത് തുല്യരാണെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും തുല്യസമന്‍മാരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു
Post Your Comments