Latest NewsNewsIndia

ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു; പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

ഹൈദരാബാദ്: ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവിട്ട നടി ശ്രീ റെഡ്ഡി. അയാള്‍ തന്നോട് ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അക്കാര്യം ആവശ്യപ്പെട്ടത്. ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സ്റ്റുഡിയോയെ സിനിമയിലുളളവര്‍ വേശ്യാലയമാക്കിയെന്നു ശ്രീ റെഡ്ഡി പറയുന്നു.

read also: വിദ്യാര്‍ത്ഥിനിയും അധ്യാപികയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്ത്, പിന്നീട് സംഭവിച്ചത്

ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് അവസരം ലഭിക്കുന്നത്. എന്തിനും തയ്യാറാണ് അവര്‍ എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ അത്തരം പ്രവൃത്തികള്‍ക്ക് തെലുങ്ക് പെണ്‍കുട്ടികള്‍ തയ്യാറല്ല, അതാണ് കഴിഞ്ഞ 10-15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു.

മാത്രമല്ല നഗ്ന ചിത്രങ്ങള്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button