Latest NewsNewsIndia

ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി

ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ​റണ്‍​വേ​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കായി മും​ബൈ ഛത്ര​പ​തി ശി​വാ​ജി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വളം അടച്ചത് മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. രാ​വി​ലെ 11 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് വി​മാ​ന​ത്താ​വളം അ​ട​ച്ചി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​റു മ​ണി​ക്കൂറാണ് വി​മാ​ന​ത്താവ​ളം അ​ട​ച്ചി​ടുന്നത്. മും​ബൈ​യി​ലൂ​ടെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചി​ല വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും മ​റ്റു ചി​ല വി​മാ​ന​ങ്ങ​ളു​ടെ സ​മ​യം പു​ന​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ വി​മാ​ന​ങ്ങ​ളു​ടെ സ​മ​യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോഎയർ, എന്നിവ ഉള്‍പ്പെടെ ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏ​ർ​പ്പെ​ടു​ത്തി​യിരിക്കുന്നത്. പ്രതിദിനം ശരാശരി 970 വിമാന സർവീസുകളാണ് മുംബൈ വിമാനത്താവളത്തിൽ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button