ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. റണ്‍വേയിലെ അറ്റകുറ്റപ്പണികൾക്കായി മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചത് മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. രാവിലെ 11 മുതൽ അഞ്ച് വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി ആറു മണിക്കൂറാണ് വിമാനത്താവളം അടച്ചിടുന്നത്. മുംബൈയിലൂടെയുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചില വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. യാത്രക്കാർ വിമാനങ്ങളുടെ സമയം പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോഎയർ, എന്നിവ ഉള്‍പ്പെടെ ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി 970 വിമാന സർവീസുകളാണ് മുംബൈ വിമാനത്താവളത്തിൽ ഉണ്ടാകുന്നത്.
Post Your Comments