കൊണ്ടോട്ടി: വിശപ്പു സഹിക്കാനാവാതെ യുവാവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് ദിവസമായി മുഴുപ്പട്ടിണിയിലായിരുന്ന ഒഡീഷ സ്വദേശിയായ മഹിറാം കലാന്‍ (30) ആണ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് ദിവസമായി മുഴുപ്പട്ടിണിയിലായിരുന്നു ഇയാള്‍. വിശപ്പു സഹിക്കാനാവാതെ അവസാനം ഇയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസമായി പട്ടിണിയിലാണെന്ന് ഇയാള്‍ തന്റെ നാട്ടുകാരായ ചിലരെ കണ്ട് പറഞ്ഞു. എന്നാല്‍ ഇവര്‍ സഹായിക്കാതെ പരിഹസിക്കുകയായിരുന്നു.
ഇതോടെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. തുറയ്ക്കലില്‍നിന്ന് കൊളത്തൂരിലേക്കുള്ള ഇടറോഡില്‍ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിൽ റോഡില്‍ കിടന്ന ഇയാളെ പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മഹിറാം കലാന് ബോധം തെളിഞ്ഞതോടെയാണ് ആത്മഹത്യാശ്രമം വെളിപ്പെട്ടത്.
മൂന്നുദിവസമായി ഭക്ഷണംകഴിക്കാന്‍പോലും ഗതിയില്ലാതെ വന്നപ്പോള്‍ താന്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞു.കെട്ടിടം പണിക്കായി മൂന്ന് മാസം മുൻപാണ് ഇയാള്‍ മലപ്പുറത്തെത്തിയത്.
Post Your Comments