യു.എ.ഇ: യു.എ.ഇ വിസയ്ക്ക് ആവശ്യമായ മെഡിക്കൽ ടെസ്റ്റ് ഇനി അതിവേഗം ലഭിക്കും. ദുബായ് ഹെൽത്ത് അതോറിറ്റി ഇപ്പോൾ അതിവേഗത്തിൽ കൂടുതൽ കൃത്യമായ എക്സ്-റേ റിപ്പോർട്ടുകൾ നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. സാധാരണ ഗതിയിൽ ദിവസങ്ങൾ എടുത്തിരുന്ന റിപ്പോർട്ടുകൾ ഇനി മുതൽ നിമിഷങ്ങൾ കൊണ്ട് ലഭ്യമാകും.
read also: യു.എ.ഇയില്‍ തടവുകാര്‍ക്ക് സാമൂഹ്യസേവനം നിര്‍ബന്ധമാക്കുന്നു
ചൊവാഴ്ച്ച മുതൽ ഈ ചെസ്റ്റ് എക്സ്-റേ സംവിധാനം എല്ലാ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിലും ലഭ്യമായി തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ 90 ശതമാനത്തിലധികം കൃത്യതയോടെയാണ് ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ.) ടെസ്റ്റ് നടത്തിയത്.
Post Your Comments