ലാസ: മൂവായിരത്തിലധികം പഴക്കമുള്ള ഒമ്പത് മൃതദേഹങ്ങളുടെ ശവകൂടീരങ്ങള്‍ കണ്ടെത്തി. ടിബറ്റിലെ യര്‍ലുംഗ് സംഗ്ബോ നദിയുടെ സംഗ്ദ താഴ്വരയില് നിന്നാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയത്. ശവകൂടീരങ്ങള്‍ രണ്ടു കാലഘട്ടത്തിലായി സംസ്കരിക്കപ്പെട്ട ആളുകളുടെ ആണെന്ന് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 3,000 മുതല്‍ 3,500 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതും 2,100 -2,300 വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ ശവകുടീരങ്ങളാണിവ.
സാംസ്കാരിക പൈതൃക സംരക്ഷണ സ്ഥാപനം നടത്തിയ ഗവേഷണങ്ങളും ഉത്ഖനനങ്ങളുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. 2017 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയായിരുന്നു ഗവേഷണം. ഷാന്‍സി പ്രൊവിഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണം നടത്തിയത്. അക്കാലത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments