ആലുവ: തന്റെ നേർക്ക് പാഞ്ഞടുത്ത തീവണ്ടിയുടെ മുന്നിൽ പകച്ചു നിന്ന മനോജിന് രക്ഷയായത് എഎസ്‌ഐ. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കില്‍ തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ മനോജ് എന്ന യാത്രക്കാരനെ എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ സിദ്ദിഖ് രക്ഷപ്പെടുത്തിയത് സ്വന്തം ജീവൻ പോലും പണയംവെച്ചുകൊണ്ടാണ്.
ആലുവയില്‍ നിന്നും വയനാട്ടിലേക്ക് പോകാനാണ് മനോജ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സിദ്ദിക്കിനോട് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ഏത് പ്ലാറ്റ്‌ഫോമിലാണ് നിര്‍ത്തുകയെന്ന് മനോജ് അന്വേഷിച്ചു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു ട്രെയിന്‍. മൂന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള എളുപ്പവഴിയെന്ന നിലയ്ക്ക് മനോജ് ട്രാക്കിലേക്ക് ഇറങ്ങി. എന്നാല്‍ ആ സമയം ഒന്നാമത്തെ ട്രാക്കിലേക്ക് മംഗള എക്‌സ്പ്രസ് ട്രെയിന്‍ വന്നുകൊണ്ടിരിക്കുന്നത് മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എടുത്തുചാടിയതും ട്രെയിൽ വന്നതും ഒരുമിച്ചായിരുന്നു.
also read:ചരക്ക് തീവണ്ടി പാളം തെറ്റി
ട്രെയിൻ തന്റെ നേർക്ക് പാഞ്ഞടുക്കുന്ന കാഴ്‌ച കണ്ട മനോജ് അക്ഷരാർത്ഥത്തിൽ പകച്ചു നിന്നു. ഈ സമയത്താണ് പ്ലാറ്റ്‌ഫോമില്‍ നിന്ന സിദ്ദിഖ് നിമിഷ നേരം കൊണ്ട് മനോജിന്റെ കൈപിടിച്ച് വലിച്ച് പ്ലാറ്റ്‌ഫോമിലേക്കിട്ടത്. എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കഴിഞ്ഞു. പ്ലാറ്റ്‌ഫോമിലേക്ക് വീണ മനോജിന് ജീവന്‍ തിരിച്ച് കിട്ടിയെന്ന് അപ്പോഴും വിശ്വസിക്കാനായിരുന്നില്ല. ഇതെല്ലം കണ്ടുനിന്നവരും ഞെട്ടി. ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് സിദ്ദിഖ്.
Post Your Comments