Latest NewsMovie SongsEntertainmentKollywood

വ്യാജ വീഡിയോ; നടന്‍ വിജയ് വിവാദത്തില്‍

നടന്‍ വിജയ്‌ വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ച താരസംഘടന നടികര്‍ സംഘം കഴിഞ്ഞ ദിവസം ഉപവാസം സംഘടിപ്പിച്ചിരുന്നു. ഈ ഉപവാസത്തില്‍ രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, ധനുഷ്, വിവേക് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്തു’ പാടിയപ്പോള്‍ വിജയ് എഴുന്നേറ്റു നിന്നില്ലെന്നാണ് ഇപ്പോഴത്തെ വിവാദം. മറ്റുള്ള താരങ്ങളെല്ലാം എഴുന്നേറ്റു നിന്നപ്പോള്‍ വിജയ് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല എന്നാണ് ആരോപണം. ഇതിന് ‘തെളിവാ’യി സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

വിജയ് തമിഴ്‌നാടിനെ അപമാനിച്ചുവെന്ന തരത്തിലായിരുന്നു പ്രചരണം. സംഭവം വിവാദമായതോടെ വിജയിനെ വിമര്‍ശിച്ച്‌ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തി. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്തെത്തി. തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്ബോള്‍ വിജയ് എഴുന്നേറ്റു നിന്നില്ല എന്ന് ആരോപിച്ച്‌ ആരോ കെട്ടിച്ചമച്ച വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാസര്‍ സാറും സംഘവുമാണ് ഗാനം ആലപിച്ചത്. ഉപവാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഞങ്ങള്‍ എല്ലാര്‍ക്കുമൊപ്പം അദ്ദേഹവും എഴുന്നേറ്റ് നിന്ന് ഗാനം ആലപിച്ചു എന്നതാണ് സത്യം’- ധനഞ്ജയന്‍ ഗോവിന്ദ് ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് വിജയ് ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. യഥാര്‍ത്ഥ ദൃശ്യമടങ്ങിയ വീഡിയോ അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച്‌ നടന്‍ വിജയ്‌യുടെ അച്ഛൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button