ബംഗളൂരു: മേയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ലിംഗായത്ത്, വൊക്കലിഗ, മറ്റു പിന്നോക്ക സമുദായങ്ങൾക്ക് മുൻഗണന. 72 പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. 21 ലിംഗായത്തുകള്‍, 10 പട്ടികജാതിക്കാര്‍, 10 വൊക്കലിഗക്കാര്‍, 19 പിന്നാക്ക സമുദായക്കാര്‍, ആറ് പട്ടികവര്‍ഗക്കാര്‍, അഞ്ച് ബ്രാഹ്മണര്‍, ഒരു കൊടവ സമുദായംഗം എന്നിവരടങ്ങുന്നതാണ് പട്ടിക.
മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ക്കൊന്നും ആദ്യപട്ടികയില്‍ ഇടംകണ്ടെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, അനന്ത് കുമാര്‍, പ്രകാശ് ജാവ്ദേകര്‍, പിയൂഷ് ഗോയല്‍, ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു, ബി.എസ്. യെദിയൂരപ്പ എന്നിവര്‍ പങ്കെടുത്ത യോഗത്തിനുശേഷമാണ് പട്ടിക പുറത്തിറക്കിയത്.
ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനാര്ഥിയും എം.പിയുമായ ബി.എസ്. യെദിയൂരപ്പ ശിവമൊഗ്ഗ ജില്ലയിലെ ശികാരിപുരം മണ്ഡലത്തില്‍ മത്സരിക്കും. ദിവസങ്ങള്‍ക്കുമുൻപ് മറ്റു പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയിലെത്തിയവരും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കലബുറഗി അഫ്സല്പുരില്നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മല്ലികയ്യ ഗുട്ടേദാര്‍ ഞായറാഴ്ചയാണ് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നത്.
Post Your Comments