Latest NewsNewsIndia

കര്‍ണാടക ബി.ജെ.പി പട്ടിക: ലിംഗായത്ത്, പട്ടിക ജാതി,വൊക്കലിഗ, പിന്നോക്ക സമുദായങ്ങൾക്ക് മുന്‍ഗണന

ബം​ഗ​ളൂ​രു: മേ​യ് 12ന് ​ന​ട​ക്കു​ന്ന കര്‍ണാടക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ, മറ്റു പിന്നോക്ക സമുദായങ്ങൾക്ക് മുൻഗണന. 72 പേ​രു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ല്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി പ്ര​ഖ്യാ​പി​ച്ച​ത്. 21 ലിം​ഗാ​യ​ത്തു​ക​ള്‍, 10 പ​ട്ടി​ക​ജാ​തി​ക്കാ​ര്‍, 10 വൊ​ക്ക​ലി​ഗ​ക്കാ​ര്‍, 19 പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ര്‍, ആ​റ് പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍, അ​ഞ്ച് ബ്രാ​ഹ്മ​ണ​ര്‍, ഒ​രു കൊ​ട​വ സ​മു​ദാ​യം​ഗം എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പ​ട്ടി​ക.

മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്കൊ​ന്നും ആ​ദ്യ​പ​ട്ടി​ക​യി​ല്‍ ഇ​ടം​ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ, ​കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സി​ങ്, സു​ഷ​മ സ്വ​രാ​ജ്, അ​ന​ന്ത് കു​മാ​ര്‍, പ്ര​കാ​ശ് ജാ​വ്​​ദേ​ക​ര്‍, പി​യൂ​ഷ് ഗോ​യ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ര്‍ റാ​വു, ബി.​എ​സ്. യെ​ദി​യൂ​ര​പ്പ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ര്‍​ഥി​യും എം.​പി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ ശി​കാ​രി​പു​രം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കും. ദി​വ​സ​ങ്ങ​ള്‍​ക്കു​​മുൻപ് മ​റ്റു പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്ന് ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രും ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലു​ണ്ട്. ക​ല​ബു​റ​ഗി അ​ഫ്സ​ല്‍​പു​രി​ല്‍​നി​ന്നു​ള്ള മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മ​ല്ലി​ക​യ്യ ഗു​ട്ടേ​ദാ​ര്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button