ദുബായ്: ലോകം മുഴുവന്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യില്‍ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ടുള്ള കരാറിൽ യുഎഇയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നവദീപ് സുരി ഒപ്പുവെച്ചു. ഇതോടെ എക്സ്പോ 2020 യിൽ ഇന്ത്യയുടെ പവലിയനും ഉണ്ടായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
Read Also: ഫീസ് അടച്ചില്ല; വിദ്യാർത്ഥിയോട് അധ്യാപിക ചെയ്‌തത് കൊടും ക്രൂരത
എക്‌സ്‌പോയില്‍ 180 രാജ്യങ്ങളാണു പങ്കെടുക്കുക. രണ്ടരക്കോടി സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നുണ്ട്. എക്‌സ്‌പോയോട് അനുബന്ധിച്ച് 12,100 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് പുരോഗമിക്കുന്നത്. മെട്രോ പാത ദീര്‍ഘിപ്പിക്കല്‍, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള (ഡിഡബ്ല്യുസി) വികസനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 2500 കോടി ദിര്‍ഹത്തിന്റെ റസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ഒന്നരലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന കൊമേഴ്‌സ്യല്‍ ഡിസ്ട്രിക്ട് എന്നിവയെല്ലാം എക്സ്പോയിൽ ഉണ്ടാകും.
Post Your Comments