ന്യൂഡല്‍ഹി : ഇന്ത്യയില്‍ CBR1000RR ന്റെ വില കുത്തനെ കുറച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. കംപ്ലീറ്റ്ലി ബില്‍ട്ട് യൂണിറ്റ് മോഡലുകളുടെ ഇറക്കുമതി തീരുവ കുറഞ്ഞതാണ് ബൈക്കുകളുടെ വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2.01 ലക്ഷം രൂപയാണ് CBR1000RR ല്‍ കുറച്ചത്. 16.79 ലക്ഷം രൂപയായിരുന്ന സൂപ്പര്‍ബൈക്കിന്റെ പുതുക്കിയ വില 14.78 ലക്ഷം രൂപയാണ്. CBR1000RR ന് പുറമെ CBR1000RR SP യുടെ വിലയും ഹോണ്ട വെട്ടിച്ചുരുക്കിയിട്ടുണ്ട്. CBR1000RR SP യുടെ വിലയില്‍ 2.54 ലക്ഷം രൂപയാണ് കുറച്ചിരിക്കുന്നത്. ഇനി മുതല്‍ CBR1000RR SPക്ക് 18.68 ലക്ഷം രൂപയാണ് വില.
Post Your Comments