KeralaLatest NewsNews

കുട്ടികള്‍ക്ക് നല്‍കിയ നാരങ്ങാവെള്ളത്തിന് കയ്പ‌് രുചി; വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം

വെള്ളറട: ബൈബിള്‍ ക്ലാസിനെത്തിയ കുട്ടികള്‍ക്ക് നല്‍കിയ നാരങ്ങാവെള്ളത്തിന് കയ്പ‌് രുചിയാണെന്നാരോപിച്ച്‌ വിശ്വാസികള്‍ തമ്മില്‍ സംഘർഷം. ചെട്ടിക്കുന്ന് ആര്‍സി പള്ളിയിലാണ് സംഭവം. പരിക്കേറ്റ ഒറ്റശേഖരമംഗലം മണക്കാല കുഴിവിള ശാരദ ഭവനില്‍ രാജന്റെ മക്കളായ രഞ്ജിത്ത്, രാഹുല്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also:സ്വന്തം മക്കളെ രണ്ട് വര്‍ഷമായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്റ്റേഷനിലെ പൊലീസുകാരനായ ഒറ്റശേഖരമംഗലം മണക്കാല അമല്‍ കോട്ടേജില്‍ ജയരാജ് , ഒറ്റശേഖരമംഗലം പൂഴനാട് കാരോട്ടുകോണം ബിനു ഭവില്‍ അനില്‍ രാജ്, ഒറ്റശേഖരമംഗലം പൂഴനാട് കാരോട്ടുകോണം കനകാഭവനില്‍ വില്‍സന്റ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇടിക്കട്ടകൊണ്ടുള്ള ഇടിയേറ്റ് രഞ്ജിത്തിന്റെ വലതു കൈയിലെ എല്ല് പൊട്ടി. മുന്‍ വൈരാഗ്യമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button