തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ് ജെണ്ടര്‍ ദമ്പതികള്‍ ആകാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാകും വിവാഹമെന്ന് ഇരുവരും അറിയിച്ചു. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ മലയാളികള്‍ക്ക് അപരിചിതയല്ല. നിരവധി കോമഡി ഷോ കളിലും, സ്റ്റേജ് പ്രോഗ്രാമുകളിലും നിറ സാന്നിധ്യമാണ് ഈ സുന്ദരി.
സ്ത്രീയല്ല പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാനും സൂര്യയും വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവര്‍. ഇവര്‍ ഇനിയങ്ങോട്ട് ഒന്നിച്ചുനടക്കാന്‍ തീരുമാനിച്ചു. പ്രണയം പൂവണിയുമ്പോള് എല്ലാം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. ട്രാന്‍സ്ജണ്ടര്‍ ബോര്‍ഡ് സംസ്ഥാന അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ് സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ഇവരുടെ ആഗ്രഹം.
Post Your Comments