MenWomenLife StyleHealth & Fitness

നടുവേദനയെ പമ്പകടത്താന്‍ വെള്ളം ഇത്തരത്തില്‍ കുടിച്ചാല്‍ മതി

സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് നടുവേദന. നമ്മുടെ കിടപ്പ് രീതി ശരിയല്ലെങ്കില്‍, വ്യായാമം ഇല്ലാതാകുമ്പോള്‍ , സ്‌ട്രെസ്സ് കൂടുന്നതെല്ലാം പുറം വേദനക്ക് കാരണമാകുന്നുണ്ട്. തലവേദന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന വേദനയും നടുവേദനയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ തൊഴില്‍രീതികളും അമിതവാഹന ഉപയോഗവും തെറ്റായ ശരീരിക നിലകളുമൊക്കെയാണ് നടുവേദന ഇത്രയും വ്യാപകമാകാന്‍ കാരണം. വേദനസംഹാരികള്‍ വാങ്ങിക്കഴിച്ച് സ്വയംചികിത്സ ചെയ്യാതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

മസാജ് ചെയ്യാം
പുറം വേദനയുള്ള എല്ലാവരും ചെയ്യുന്ന കാര്യമാണ് മസാജ് ചെയ്യുകയെന്നത്. ഗാര്‍ലിക് ഓയിലോ യൂക്കാലിപ്റ്റസ് തൈലമോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പുറം വേദന വേഗത്തില്‍ മാറ്റാന്‍ സഹായിക്കും.

ചൂടു പിടിക്കാം
അല്‍പം ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി പുറത്ത് ചൂടു പിടിക്കാം. ഇങ്ങനെ ചെയ്യുന്നത് പുറം വേദനക്ക് ആശ്വാസം തരും. വേദനയുള്ള ഭാഗത്ത് ഐസോ ചൂടോ പിടിക്കുന്നത് നീര്‍ക്കെട്ട് ഉണ്ടാകുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഐസിനേക്കാള്‍ ഫലപ്രദം ചൂട് ഉപയോഗിക്കുന്നതാണ്.

ചൂടുവെള്ളം കുടിക്കാം
ചൂടുവെള്ളത്തില്‍ ഒരു ടിസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുക.

വ്യായാമം
വ്യായമങ്ങള്‍ പതിവായി ചെയ്യുന്നവരില്‍ നടുവേദന കുറവായാണ് കാണുന്നത്. എല്ലാ സന്ധികള്‍ക്കും പേശികള്‍ക്കും വ്യായാമം നല്‍കാന്‍ കഴിഞ്ഞാല്‍ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പുറം വേദനയുള്ളവര്‍ക്ക് വൈറ്റമിന്‍ സി അത്യാവശ്യമാണ്.

ഒരേയിരുപ്പ് നല്ലതല്ല
ഒരുപാട് സമയം ഒരേയിരുപ്പ് ഇരിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. മലര്‍ന്നും നിവര്‍ന്നും കിടന്നും വിശ്രമിക്കാം. ഒരു പാട് സമയം ഇരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കുറച്ചു സമയം എഴുന്നേറ്റു നടക്കാവുന്നതാണ്.

ശരീരത്തിനു ഭാരം കൊടുക്കാതിരിക്കുക
ശരീരത്തിന് ഭാരവും കൂടുതല്‍ ടെന്‍ഷനും കൊടുക്കാതിരിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button