ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഒരു ഗ്രാമം. കാസര്‍കോട് പെരിയ, അള്ളറണ്ട എന്ന ഗ്രാമത്തിലെ ശ്യമാള മണ്ഡപം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രമാണ് ഗ്രാമവാസികളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്നത്. പൗരാണിക കാലത്ത് ഈ പ്രദേശത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന വിശ്വാസത്തിലാണ് ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കാൻ ഗ്രമവാസികൾ തീരുമാനിച്ചത്.
ഈ മാസം ഇരുപത്തിയഞ്ചിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതോടെ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ക്ഷേത്ര നിര്‍മ്മാണത്തിനായി സ്വയം ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒരു മാസക്കാലം അവധിയെടുത്ത് പൂര്‍ണമായും ജോലികളില്‍ പങ്കാളികളാകുന്നവരിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പ്രവാസികളുമെല്ലാമുണ്ട്. ക്ഷേത്രത്തിന് സമീപം താല്‍ക്കാലികമായി നിര്‍മ്മിച്ച ഓലപ്പുരയിലാണ് ഇവരുടെ താമസവും ഭക്ഷണവും. രണ്ടു കോടി രൂപയാണ് ആകെ ചെലവ്. ഗ്രാമവാസികളും ജില്ലയിൽ നിന്നുള്ള മറ്റുള്ളവരുമാണ് ഈ തുക സംഭാവനയായി നൽകിയത്.
Post Your Comments