Latest News

ഇതുവരെ നാല്‍പ്പതിനായിരത്തോളം നായ്ക്കളെ കൊന്നുതള്ളി; കാരണം ആരെയും ഞെട്ടിക്കുന്നത്

ഒരു നഗരത്തിൽ ഗംഭീര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് അവിടെ ഒരു ശുദ്ധി കലശം നടത്തുന്നത് സാധാരണമാണ്. വഴിയോരക്കച്ചവടക്കാരും അനധികൃത കയ്യേറ്റക്കാരും ഭിക്ഷക്കാരുമെല്ലാം ഇത്തരം നഗരശുദ്ധീകരണത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ചിലതാണ്. അതേസമയം ഈ പ്രവൃത്തിയുടെ ക്രൂരമായ മുഖം കാണേണ്ടി വരുന്നത് തെരുവില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ക്കായിരിക്കും. പ്രത്യേകിച്ചും തെരുവ് നായ്ക്കൾ.

തെരുവു നായകളെ അധികൃതര്‍ എപ്പോഴും ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നത്. റഷ്യയിലെ ഫുഡ്ബോള്‍ ലോകകപ്പിനു മുന്നോടിയായി മോസ്കോ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഇപ്പോള്‍ തെരുവ് നായ്ക്കൾ വ്യാപകമായി വേട്ടയാടപ്പെട്ടുന്നുണ്ട്. ഇതുവരെ ഏതാണ്ട് നാല്‍പ്പതിനായിരത്തോളം നായ്ക്കളെ കൊന്നൊടുക്കിയെന്നാണ് മൃഗാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഭക്ഷണത്തില്‍ വിഷം നല്‍കിയും പിടികൂടിയ ശേഷം വിഷം കുത്തിവച്ചുമാണ് ഈ നായ്ക്കളെ അധികൃതര്‍ കൊന്നു തള്ളുന്നത്.

Read also:24 മണിക്കൂറിനിടെ ചത്തു വീണത് 50 പരുന്തുകള്‍ ; സംഭവത്തിൽ ദുരൂഹതയേറുന്നു

റഷ്യയിലെ പത്ത് വേദികളിലാണ് ഫുട്ബോള്‍ ലോകകപ്പ് നടക്കുക. ഇതില്‍ ഒരു നഗരത്തില്‍ നാലായിരത്തോളം നായകള്‍ വീതം കൊല്ലപ്പെട്ടുവെന്ന് മൃഗസ്നേഹികൾ പറയുന്നു. ഏതായാലും നഗരസഭകളുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ഈ ക്രൂരത പുറത്ത് വന്നതോടെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ഇതോടെ നായ്ക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണണമെന്നാവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിനും രംഗത്തെത്തി.

റഷ്യന്‍ ഫുഡ്ബോള്‍ താരങ്ങളെ ഉള്‍പ്പടെ രംഗത്തിറക്കിയാണ് വ്ലാഡമിര്‍ പുടിനും മൃഗസംരക്ഷണ വകുപ്പും കായിക വകുപ്പും ചേര്‍ന്ന് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ പ്രചരണം ശക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഫുട്ബോള്‍ താരങ്ങളും കൂട്ടക്കൊല അവസാനിപ്പക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. കൊന്നു കൂട്ടിയിട്ടിരിക്കുന്ന നായ്ക്കളുടെ ചിത്രത്തിനൊപ്പമാണ് നായ്ക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഇവരുടെ പ്രചരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button