കൊല്‍ക്കത്ത: 24 മണിക്കൂറിനിടെ 50 പരുന്തുകള്‍ ചത്തു വീണ സംഭവത്തിൽ ദുരൂഹതയേറുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സംഭവം നടന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് സിലിഗുരി. മാലിന്യം തിന്നുന്നത് കൊണ്ട് ഭക്ഷ്യവിഷബാധ ഏറ്റതാകാം മരണകാരണമെന്ന് മൃഗഡോക്ടര്‍മാരും വന്യജീവി സംരക്ഷകരും സംശയിക്കുന്നു. ഇവയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സിലിഗുരി മുന്‍സിപ്പാലിറ്റിയിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രദേശവാസികളാണ് ആദ്യം പരുന്തുകള്‍ കൂട്ടത്തോടെ ചത്തത് കണ്ടത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചവരെ 49 പരുന്തുകളെ സമീപപ്രദേശങ്ങളില്‍ ചത്ത നിലയില്‍ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ ചില പരുന്തുകളെ ചികിത്സയ്ക്ക് വിധേയമാക്കി. ചത്ത പരുന്തുകളുടെ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിട്ടുണ്ട്. പരുന്തുകളെ കണ്ടെത്തിയ ചില പ്രദേശങ്ങളില്‍ ബംഗാള്‍ ടൂറിസം വകുപ്പ് മന്ത്രി ഗൗതം ദേബ് സന്ദര്‍ശനം നടത്തി.
Post Your Comments