ചെന്നൈ: കായികതാരമെന്ന പേരും പെരുമയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാനായില്ല. ജീവിതം വഴിമുട്ടിയതോടെ ഉപജീവനമാര്‍ഗത്തിനായി ചായക്കട തുടങ്ങി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കട നടത്തിയാണ് കലൈമണി ജീവിതവും കായികം എന്ന സ്വപ്നവും ഒരുമിച്ച് കൊണ്ടുപോകുന്നത്. ദേശീയതലം വരെ മത്സരിച്ചിട്ടുള്ള താരമായിട്ടും അധികൃതർ കലൈമണിയുടെ ദുരിതങ്ങൾക്ക് മുന്നിൽ കണ്ണടച്ചു.
also read:രാജ്യത്തിന്റെ അഭിമാനമായ കായികതാരത്തിന്റെ അപകടമരണത്തില്‍ ഞെട്ടലോടെ കായികലോകം
സംസ്ഥാന തല മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ നാല് സ്വര്‍ണ മെഡലുകൾ നേടിയിട്ടുണ്ട് കലൈമണി. മെഡലുകളുടെ എണ്ണമൊന്നും താരത്തെ ജീവിതത്തിലെ ദുരിതങ്ങൾ മറികടക്കാൻ സഹായിച്ചില്ല. ഫോണിക്‌സ് റണ്ണേഴ്‌സ് എന്ന ടീമിന് വേണ്ടി 41 കിലോമീറ്റര്‍ മാരത്തണില്‍ കലൈമണി പങ്കെടുക്കുന്നുണ്ട്. ഇതിനായി ദിവസവും രാവിലെ വര്‍ക്കൗട്ട് നടത്തും. പരിശീലനത്തിന്റെ ഭാഗമായി 21 കിലോമീറ്ററോളം എന്നും ഓടും. ഇതിനെല്ലാം ഇടയിലാണ് താരം ചായക്കടയും നടത്തുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പണമാണ് താരത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നത്.
Post Your Comments