
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍സിപി എംഎല്‍എ അടക്കം നാലുപേര്‍ അറസ്റ്റില്‍. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നും രാഷ്ട്രീയ ഇടപെടലുകളില്ലെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് സഞ്ജയ് കോട്കര്‍, വസന്ത് തുബെ എന്നീ ശിവസേനാ നേതാക്കള്‍ ഷാഹുനഗറിലെ ഖേഡ്ഗാവില് വെടിയേറ്റു കൊല്ലപ്പെടുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ആക്രമണം.
എന്‍സിപി എംഎല്‍എ സംഗ്രാം ജഗ്തപ്, ഷൂട്ടറെന്നു സംശയിക്കുന്നയാള്‍ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. വെടിച്ചയാളെന്നു സംശയിക്കുന്ന സന്ദീപ് ഗുഞ്ജല്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments