മേരി എന്ന 44 കാരി നാല് പുരുഷന്മാര്‍ക്കൊപ്പമാണ് കഴിയുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തല്‍ അഥവാ പോളിയമോറിയില്‍ താല്‍പര്യം പുലര്‍ത്തുന്നവര്‍ക്കായി തന്റെ ജീവിതരീതികള്‍ വിശദീകരിക്കാന്‍ മേരി തയ്യാറാവുന്നുണ്ട്. അവരുടെ ഭര്‍ത്താവും കാമുകനും മേരിക്കൊപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നത്. ബാക്കിയുള്ള രണ്ട് വൃദ്ധകാമുകന്മാര്‍ അയല്‍പക്കത്താണുള്ളത്. ആര്‍ക്കും ആരോടും പരിഭവമില്ലാതെ താന്‍ എത്തരത്തിലാണ് മനോഹരമായി നാല് ജീവിത പങ്കാളികളെ മെയ്‌ക്കുന്നതെന്ന് മേരി വിശദീകരിക്കുന്നുണ്ട്.
തനിക്ക് 29 വയസുള്ളപ്പോഴായിരുന്നു മേരിക്ക് ഈ ജീവിതരീതിയില്‍ താല്‍പര്യം ജനിച്ചത്. 43 കാരനായ ടിം ആണ് ഇവരുടെ ഔദ്യോഗിക ഭര്‍ത്താവ്. കൂടാതെ 53 കാരനായ ജോണ്‍ എന്ന കാമുകനും വൃദ്ധകാമുകന്മാരായ മൈക്കല്‍ (63), ജെയിംസ് (73) എന്നിവരുമാണ് മേരിക്കുള്ളത്. ഒരു അംഗീകൃത ജീവിത പങ്കാളി ഉണ്ടായിരിക്കെ തന്നെ മറ്റ് നിരവധി പേരെ പങ്കാളികളാക്കുന്ന ഈ രീതി യുകെയില്‍ നിയമവിരുദ്ധമാണ്. ടിമ്മിനും ജോണിനുമൊപ്പമാണ് മേരി ജീവിക്കുന്നത്. ബാക്കി രണ്ട് പേര്‍ അയല്‍പക്കത്താണ് കഴിയുന്നത്. നിലവില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന മേരി ആദ്യം ടീച്ചറായും പ്രവര്‍ത്തിച്ചിരുന്നു. താന്‍ പരമ്പരാഗതമായ ചിട്ടകളിലാണ് ചെറുപ്പത്തില്‍ വളര്‍ന്നതെന്ന് മേരി പറയുന്നു. അന്നൊന്നും ഒന്നിലധികം പങ്കാളികള്‍ എന്ന സങ്കല്‍പം മേരിക്കില്ലായിരുന്നു.
20കളില്‍ വിവാഹിതയായ ശേഷം ഭര്‍ത്താവിനൊപ്പം ചോള്‍ട്ടനില്‍ ഒതുങ്ങി ജീവിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ ചിലപ്പോള്‍ മറ്റ് പലരോടുമൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് കുറ്റബോധത്തോടെ ചിന്തിക്കാറുണ്ടായിരുന്നുവെന്നും മേരി പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം എല്ലാം സ്നേഹത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങളാണെന്നും ലൈംഗികത തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും മേരി വെളിപ്പെടുത്തുന്നു. ഒന്നിലധികം പങ്കാളികളുള്ള ഒരാളെ പബില്‍ വച്ച് കണ്ട് മുട്ടുകയും ഈ രീതിയെക്കുറിച്ച് മേരി കൂടുതല്‍ മനസിലാക്കുകയുമായിരുന്നു. ഇതിനെ കുറിച്ച് ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹവും ഇതില്‍ ജിജ്ഞാസുവായിരുന്നു. എന്നാല്‍ അന്നൊന്നും ഇത്തരമൊരു ജീവിതം പകര്‍ത്താന്‍ മേരി ഉദ്ദേശിച്ചിരുന്നില്ല. തുടര്‍ന്ന് 2003ല്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ മേരി മറ്റ് ബന്ധങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു.
Post Your Comments