Latest NewsIndiaNews

പാക്കിസ്ഥാനെയും ചൈനയെയും പ്രതിസന്ധിയിലാഴ്ത്തി അതിർത്തിയിൽ ഇന്ത്യൻ സേനകളുടെ അഭ്യാസപ്രകടനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വന്‍ അഭ്യാസ പ്രകടനം പാക്കിസ്ഥാനെയും ചൈനയെയും അസ്വസ്ഥമാക്കുന്നതായി റിപ്പോർട്ട്. ചരിത്രത്തിലാദ്യമായി അതിര്‍ത്തിയില്‍ 1100 പോര്‍വിമാനങ്ങളെ ഒറ്റയടിക്ക് രംഗത്തിറക്കിയാണ് ഇന്ത്യ പ്രകമ്പനം സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 22 വരെ നടക്കുന്ന ‘ഗഗന്‍ ശക്തി’ പ്രകടനത്തില്‍ 15,000 സേനാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ആദ്യമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനവും സേനാ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read Also: പുതിയ 3 റസിഡൻഷ്യൽ പദ്ധതികൾക്ക് അനുമതി നൽകി ശൈഖ് മുഹമ്മദ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പാക്കിസ്ഥാനോടുള്ള ‘കണക്ക്’ മോദി സര്‍ക്കാര്‍ തീര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അതിർത്തിയിൽ സേനയുടെ അഭ്യസപ്രകടനം. ഒരേ സമയം പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും ആക്രമണമുണ്ടായാല്‍ നേരിടാനുള്ള ഇന്ത്യയുടെ ദ്വിമുഖ യുദ്ധതന്ത്രമായാണ് വ്യോഭ്യാസത്തെ ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button