Latest NewsIndiaNews

ഇന്ത്യ അതിര്‍ത്തി കടന്നെന്ന്‌ ചൈന: പതിവ് പട്രോളിംഗ് തുടരുമെന്ന് ഇന്ത്യ

കിബിതു (അരുണാചല്‍ പ്രദേശ്‌): അരുണാചല്‍ പ്രദേശ്‌ മേഖലയില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘനം നടത്തി കടന്നു കയറിയെന്നു ചൈന. മാർച്ച് 15-നു ചേര്‍ന്ന അതിര്‍ത്തി ഉദ്യോഗസ്‌ഥ യോഗത്തില്‍ അവര്‍ ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ നിഷേധിച്ചു. ഡിസംബര്‍ 21, 22, 23 തീയതികളില്‍ ഇന്ത്യന്‍ സൈന്യം അസഫില മേഖലയില്‍ അതിര്‍ത്തി ലംഘിച്ചെന്നാണു ചൈനയുടെ കുറ്റപ്പെടുത്തല്‍.

അതേസമയം, പതിവ്‌ പട്രോളിങ്ങാണു നടത്തിയതെന്നും അതു തുടരുമെന്നും ഇന്ത്യ വ്യക്‌തമാക്കി. യഥാര്‍ഥ നിയന്ത്രണരേഖയില്‍ പലയിടത്തും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ ആരോപണം പതിവാണെന്ന്‌ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button