ചെന്നൈ : സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ കായികതാരം ഇപ്പോള്‍ ചായക്കടക്കാരി. കലൈമണി എന്ന കായികതാരം സംസ്ഥാന തല മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ നാല് സ്വര്‍ണ മെഡലുകള്‍ നേടിയ വ്യക്തിയാണ്. എന്നാല്‍ ജീവിതം വഴിമുട്ടിയതോടെ ഉപജീവനമാര്‍ഗത്തിനായി ചായക്കട തുടങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കട നടത്തിയാണ് കലൈമണി ജീവിതവും കായികം എന്ന സ്വപ്നവും ഒരുമിച്ച് കൊണ്ടുപോകുന്നത്.
മെഡലുകളുടെ എണ്ണമൊന്നും താരത്തെ ജീവിതത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ സഹായിച്ചില്ല. ഫോണിക്‌സ് റണ്ണേഴ്‌സ് എന്ന ടീമിന് വേണ്ടി 41 കിലോമീറ്റര്‍ മാരത്തണില്‍ കലൈമണി പങ്കെടുക്കുന്നുണ്ട്. ഇതിനായി ദിവസവും രാവിലെ വര്‍ക്കൗട്ട് നടത്തും. പരിശീലനത്തിന്റെ ഭാഗമായി 21 കിലോമീറ്ററോളം എന്നും ഓടും. ഇതിനെല്ലാം ഇടയിലാണ് താരം ചായക്കടയും നടത്തുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പണമാണ് താരത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നത്. ദേശീയതലം വരെ മത്സരിച്ചിട്ടുള്ള താരമായിട്ടും അധികൃതര്‍ കലൈമണിയുടെ ദുരിതങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചിരിക്കുകയാണ്.
Post Your Comments