Latest NewsKeralaNews

ഗീതാനന്ദന്‍ കസ്റ്റഡിയില്‍

കൊച്ചി: ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ കസ്റ്റഡിയില്‍. കൊച്ചിയില്‍ വാഹങ്ങള്‍ തടഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ കത്തിക്കുമെന്ന് വിവാദ പ്രസ്താവന അദ്ദേഹം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്‌ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഹർത്താലിനിടെ സർവീസ് നടത്തിയാൽ സ്വകാര്യബസുകൾ കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം പിന്നീട് രംഗത്ത് എത്തിയിരുന്നു. അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ദലിതര്‍ രംഗത്തിറങ്ങിയാല്‍ ഏതു നഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്നാണ് വാർത്താ സമ്മേളനത്തിനിടെ ചൂണ്ടിക്കാണിച്ചത്. അത് ആലങ്കാരികമായി പറഞ്ഞതാണ്. അതിനപ്പുറം ഒന്നുമില്ലെന്നും ഗീതാനന്ദൻ പറഞ്ഞു.

ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ദളിത് പീഡനനിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button