ദുബായ് : മൂന്ന് തരം മയക്കുമരുന്നുകള്‍ ഉപയോഗിച്ച കോളേജ് വിദ്യാര്‍ത്ഥിനി ദുബായ് പൊലീസിന്റെ പിടിയിലായി. 24 വയസുള്ള സുഡാനിയന്‍ പെണ്‍കുട്ടിയാണ് പിടിയിലായത്. ഏറ്റവും മാരകമായ മാരിജുവാനയ്ക്ക് അടിമയായിരുന്നു പെണ്‍കുട്ടി. ഇതിനു പുറമെ ട്രാമഡോള്‍, ആംഫിറ്റാമൈന്‍, മെത്താഫിറ്റാമിന്‍ എന്നീ ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്നു.
ഫെബ്രുവരി 14നായിരുന്നു അല്‍ ബാര്‍ഷാ പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ പെണ്‍കിട്ടിയുടെ മൂത്രത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതില്‍ നിന്നാണ് പെണ്‍കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ദുബായ് കോടതി ഇവരുടെ വിചാരണ മെയ് രണ്ടിലേയ്ക്ക് മാറ്റി
Post Your Comments