തിരുവനന്തപുരം: പാമ്പു വിഷത്തിന് പ്രതിവിധി കോഴിമുട്ട. പാമ്പ് കടിക്കുള്ള പ്രതിവിധി മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ്.
മരുന്ന് വികസിപ്പിച്ചെടുത്തത് നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്‍പാദിപ്പിക്കുന്ന ആന്റിബോഡി പാമ്പു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ തുടര്‍ഗവേഷണത്തില്‍ കണ്ടെത്തുകയുമായിരുന്നു.
മരുന്ന് മൃഗങ്ങളിലും എലികളിലും വിജയകരമായി പരീക്ഷിച്ചു. അടുത്ത വര്‍ഷം മരുന്ന് വിപണിയിലെത്തുമെന്നും ശ്രീചിത്ര അറിയിച്ചു. മരുന്ന് വികസിപ്പിച്ച് വിപണിയിലിറക്കാന്‍ ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. 1999ലാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി ഉല്‍പ്പാദിപ്പിക്കാന്‍ ഗവേഷണം തുടങ്ങിയത്.
Post Your Comments