മസ്ക്കറ്റ്•ഒമാനില്‍ മസ്ക്കറ്റിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസ്ക്കറ്റില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബിദ്ബിദ് പട്ടണത്തില്‍ അനുഭവപ്പെട്ടത്.
തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.14 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments