ദുബായ് : കുറ്റവാളികളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ദുബായ് പ്രോസിക്യൂഷന്‍ പുതിയ തീരുമാനം എടുത്തു. ഒരു കേസുമായി ബന്ധപ്പെട്ട് ക്രിമിനലിന് ജാമ്യം ലഭിക്കണമെങ്കില്‍ അയാളുടെ പാസ്‌പോര്‍ട്ട് ആവശ്യമാണ് . എന്നാല്‍ ഇനി മുതല്‍ കുറ്റവാളികളുടെ പാസ്‌പോര്‍ട്ട് ദുബായ് പ്രോസിക്യൂഷനില്‍ സൂക്ഷിക്കില്ല. പകരം ആ വ്യക്തിയുടെ പേഴ്‌സണല്‍ ഡാറ്റ കമ്പ്യൂട്ടറില്‍ സൂക്ഷിയ്ക്കും.
അഡ്വ.ജനനറലും പബ്ലിക് പ്രോസിക്യൂഷന്‍ ചീഫ് എമിഗ്രേഷന്‍ ഓഫീസറുമായ അലി ഹുമൈദ് അല്‍ ഖാട്ടിം ആണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്ന രീതി ഒഴിവാക്കാനാണ് നീക്കം.
ദുബായ് പ്രോസിക്യൂഷന്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 50,000 പാസ്‌പോര്‍ട്ടാണ് കൈവശം വെച്ചിരുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ നിയമം വിസിറ്റിംഗ് വിസയിലുള്ളവര്‍ക്കും ബാധകമാണ്.
Post Your Comments