Latest NewsIndiaNews

കലാപത്തിന് ആഹ്വനം ചെയ്ത മേവാനിയെ കർണാടകയിൽ പ്രവേശിപ്പിക്കരുതെന്ന് ബിജെപി

ബം​ഗ​ളൂ​രു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണ്ണാടക സമ്മേളനത്തിൽ യുവാക്കളോട് കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത ജിഗ്നേഷ് മേവാനിയെ കർണ്ണാടകയിൽ പ്രവേശിപ്പിക്കരുതെന്ന് ബിജെപി.മേ​വാ​നി​യെ ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ന്​ പ​രാ​തി ന​ല്‍​കി. ബി.​ജെ.​പി സം​സ്​​ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എം.​എ​ല്‍.​എ​യു​മാ​യ സി.​ടി. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷ​ന്‍ ഒാ​ഫി​സി​ലെ​ത്തി​യാ​ണ്​ പ​രാ​തി ന​ല്‍​കി​യ​ത്.

പാ​ര്‍​ട്ടി​ക്കെ​തി​രെ ജ​ന​ങ്ങ​ളെ ഇ​ള​ക്കി​വി​ട്ട്​ സ​മൂ​ഹ​ത്തി​ല്‍ പ്ര​ശ്​​ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​ന്‍ മേ​വാ​നി ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായി ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണ്ണാടകത്തില്‍ കാലെടുത്തകുത്തുമ്പോഴാണ് ഇവിടുത്തെ യുവാക്കള്‍ക്ക് തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കാനുള്ളത്. അവര്‍ മോദിയുടെ സമ്മേളനത്തില്‍ കടന്നു കയറണം, കസേരകള്‍ എടുത്തെറിയണം, പരിപാടി അലങ്കോലപ്പെടുത്തണം, രണ്ടു കോടി തൊഴിലിന് എന്തുപറ്റിയെന്ന് ചോദിക്കണം.”

“മോദി മറുപടി പറഞ്ഞില്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍ പറയണം, ഹിമാലയത്തിലെ ക്ഷേത്രങ്ങളില്‍ പോയി ഒളിക്കാന്‍ പറയണം.” ഇതായിരുന്നു മേവാനിയുടെ പ്രസംഗം. ഇതിന്റെ പേ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ്ല​യി​ങ്​ സ്​​ക്വാ​ഡി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മേ​വാ​നി​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button