Latest NewsNewsInternationalGulf

അപകടത്തില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ശ്രദ്ധയില്‍പ്പെടാതെ അധികൃതര്‍: പിന്നീട് സംഭവിച്ചതിങ്ങനെ

സൗദി: അപകടത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. ആരും അറിയാതെ മൃതദേഹം കാറിൽ കിടന്നത് അഞ്ച്‌ മണിക്കൂർ. പ്രായമായ അമ്മയും മകനും സഞ്ചരിച്ച വാഹനമാണ് അപകടത്തിപ്പെട്ടത്. അഭയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഐദ് ട്രയാങ്കിൾ വെച്ച്‌ മറ്റൊരു വാഹനം കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പുറകുവശത്തായിരുന്നു വൃദ്ധ ഉണ്ടായിരുന്നത്.

also read:14 ഹോക്കി താരങ്ങള്‍ അപകടത്തില്‍ മരിച്ചു

അപകടത്തിൽ ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നവർക്ക് പരിക്കുപറ്റി. അപകടം നടന്ന് ഉടൻതന്നെ അധികൃതർ എത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കാറിന്റെ പുറകിൽ ഉണ്ടായിരുന്ന വൃദ്ധ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ല.മകന് ബോധം വന്നപ്പോൾ അമ്മയെ തിരിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കാർ പരിശോധിച്ചപ്പോഴാണ് വൃദ്ധയെ മരിച്ച നിലയിൽ കാറിന്റെ പിൻവശത്ത് നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button