തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി. വിവിധ രാജ്യങ്ങളുടെ കറന്‍സികളാണ് പിടികൂടിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ വിവിധ യാത്രക്കാരില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഷൂവിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ കാണപ്പെട്ട കറന്‍സികള്‍ സിഐഎസ്എഫാണ് കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസിന് കൈമാറുകയാണ്. പിടിയിലായവരെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയൂള്ളൂ.
Post Your Comments