ഹൈദരാബാദ്: മദ്യപിച്ച് ബോധമില്ലാതെ പെണ്‍കുട്ടി നടുറോഡില്‍ കിടന്ന് അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹെദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായാണ് പെണ്‍കുട്ടി കുടിച്ച് ബോധമില്ലാതെ റോഡില്‍ കിടന്ന് ബഹളമുണ്ടാക്കിയത്.
കാമുകനോടൊപ്പം കാറില്‍ സഞ്ചരിക്കവെ ട്രാഫിക് പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് കാമുകനും കാമുകിയും മദ്യപിച്ചിട്ടുണ്ടന്ന് പോലീസുകാര്‍ക്ക് വ്യക്തമായത്. ഇതോടെ പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രകോപിതയായ യുവതി നടുറോഡില്‍ വെച്ച്തന്നെ ട്രാഫിക് പൊലീസുകാരോട് കയര്‍ക്കുവാന്‍ തുടങ്ങി. ന
ഇതിനെ തുടര്‍ന്ന് ജനം തടിച്ച് കൂടി. ആളുകള്‍ ഒച്ചവെയ്ക്കാന്‍ തുടങ്ങിയതോടെ കയ്യില്‍ കിട്ടിയ കല്ലുകളെടുത്ത് പെണ്‍കുട്ടി ജനക്കൂട്ടത്തിന് നേരെ വലിച്ചെറിയാന്‍ ആരംഭിച്ചു. സംഭവത്തില്‍ ഒരു മാധ്യമ പ്രവര്ത്തകന് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയേയും കാമുകനേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
#WATCH Hyderabad: A woman created ruckus & pelted stones at media personnel after her friend was booked for drunken driving by traffic police in Jubliee Hills area last night. pic.twitter.com/K1AthMih70
— ANI (@ANI) April 8, 2018
Post Your Comments