Latest NewsNewsIndia

ഇനി വിമലയുടെ ഭര്‍ത്താവിന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും പെന്‍ഷനും ലഭിക്കും

മധുര : വികലാംഗ സർട്ടിഫിക്കറ്റിന്‌ വേണ്ടി വിമല എന്ന ഉത്തർപ്രദേശുകാരി ഭർത്താവിനെ ചുമലിലേറ്റി മെഡിക്കൽ ഓഫീസറുടെ മുമ്പിലേക്ക് പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ വിമലയുടെ ആവശ്യം എളുപ്പത്തിൽ നിർവഹിക്കാൻ സർക്കാർ ഉത്തരവായി.

രോഗം വന്ന് കാല്‍ മുറിച്ച മാറ്റിയതോടെ നടക്കാനാവാതെയായിരുന്നു വിമലയുടെ ഭർത്താവ് ബദന്‍ സിങ്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സി.എം.ഒ.യുടെ അടുത്തെത്തിയ വിമലയോട് ഭര്‍ത്താവിന്റെ ഫോട്ടോ വേണമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ ബദന്‍ സിങ്ങിനെ പുറത്തേറ്റി ഫോട്ടോയെടുക്കാന്‍ സ്റ്റുഡിയോയിലെത്തിയത്. ഈ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഇതോടെ ജില്ലാ ഭരണകൂട സംഭവത്തില്‍ ഇടപെടുകയായിരുന്നു. സിങ്ങിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചക്രക്കസേരയും ക്രച്ചസും അനുവദിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിടുകയുംചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button