കൊച്ചി: കണ്ണൂര്‍, കരുണ ബില്ലിൽ ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. സര്‍ക്കാര്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ തള്ളിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സ്പീക്കറുടെ പരാമർശം. ബില്‍ ഗവര്‍ണര്‍ തള്ളിയത് സംസ്ഥാനത്ത് അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ നടപടി നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
read also: കണ്ണൂര്‍-കരുണ ബില്‍ ഗവര്‍ണര്‍ തള്ളിയ സംഭവം : സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ തിരിച്ചടിയോ?
സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ തള്ളിയിരുന്നു. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പുവച്ചില്ല. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബില്‍ തള്ളിയത്. ഭരണഘടനയുടെ ഇരുനൂറാം അനുച്‌ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.
Post Your Comments