![samuel](/wp-content/uploads/2018/04/samuval.png)
അടുത്തകാലത്ത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച താരമാണ് സാമുവല്‍ റോബിണ്‍സണ്‍. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ ഈ നൈജീരിയന്‍ നായകന് കേരളത്തോട് വലിയ സ്നേഹമാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിയുമായി ആശയവിനിമയം നടത്തുന്ന സാമുവലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചറിഞ്ഞ് പലരും താരവുമായി കൂടുതൽ അടുത്തു. കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചു. ഒപ്പം കേരളത്തിലെ പൊറോട്ടയും കോഴിക്കറിയും ഒരുപാട് ഇഷ്ടമാണെന്നും അത് വേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
Post Your Comments