തിരുവനന്തപുരം: കേരളത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരില്‍ 12000ത്തോളം പേര്‍ പുരുഷന്മാരെന്നു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. പുരുഷ വേശ്യകള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത് ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലെ പഠനത്തിലാണ് ഈ വിവരമുള്ളത്. 60 എന്‍.ജി.ഒ.കള്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് കൂടുതലും ഇടപാടുകള്‍ നടക്കുന്നത്. പെണ്‍വാണിഭ സംഘങ്ങളുടെ കടന്നുവരവോടെയാണ് ഈ മാറ്റം.
രാത്രി നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലെ ഇരുണ്ടവഴികളിലും മറ്റും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാത്രികാലത്ത് കേരളം നേരിട്ട വലിയ സാമൂഹിക പ്രശ്‌നമാണ് ഓണ്‍ലൈനിന്റെ സാധ്യതകളിലൂടെ പുതിയ തലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. സംസ്ഥാനത്ത് ഈ തൊഴിലില്‍ ഏര്‍പ്പെടുന്ന 15,802 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പുരുഷന്മാര്‍ 11,707 പേരും. കൃത്യമായി കണക്കില്ലെങ്കിലും രണ്ടായിരത്തോളം ഭിന്നലൈംഗികരും വേശ്യാവൃത്തിയിലൂടെ മുന്നോട്ട് പോകുന്നു.
ഓണ്‍ലൈന്‍ വഴിയും വാട്സാപ്പ് വഴിയുമൊക്കെ രഹസ്യമായി നിശ്ചിത സ്ഥലത്തെത്തി തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് വേശ്യകളില്‍ കൂടുതല്‍ പേരുമെന്ന് സര്‍വ്വേ വിശദീകരിക്കുന്നു. ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലെ പ്രത്യേക കേന്ദ്രത്തിലെത്തി തൊഴിലില്‍ ഏര്‍പ്പെട്ട് പോകുന്നവരും ഏറെ. ഇത്തരക്കാരെ നാട്ടുകാരോ സ്വന്തം വീട്ടുകാരോ പോലും അറിയുന്നില്ല. വന്‍കിട ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍, വാടകവീടുകള്‍, അതിര്‍ത്തി സംസ്ഥാനത്തെ റിസോര്‍ട്ടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇടപാടുകള്‍ നടക്കുന്നു.
ആര്‍ഭാട ജീവിതസൗകര്യത്തിനായി ഈ തൊഴില്‍ താത്കാലികമായി ചെയ്യുന്നവരുണ്ടെന്നും കണ്ടെത്തി. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് എച്ച്.ഐ.വി. കണ്ടെത്തിയത്. 11,707 പുരുഷ ലൈംഗികത്തൊഴിലാളികളില്‍ പത്തോളം പേര്‍ക്കും എച്ച്.ഐ.വി. കണ്ടെത്തി. പുരുഷ ലൈംഗിക തൊഴിലാളികളുടെ സാന്നിധ്യമായിരുന്നു റിപ്പോര്‍ട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്ത്രീലൈംഗികത്തൊഴിലാളികള്‍ തിരുവനന്തപുരത്താണ് കൂടുതല്‍.
2155 പേര്‍. 609 പേരുള്ള പത്തനംതിട്ടയിലാണ് കുറവ്. പുരുഷലൈംഗികത്തൊഴിലാളികള്‍ കൂടുതല്‍ മലപ്പുറത്താണ്. 1509 പേര്‍. കുറവ് കൊല്ലത്ത്. 766 പേര്‍.തിരുവനന്തപുരത്ത് 2155 സ്ത്രീകളും 1056 പുരുഷന്മാരും ലൈംഗീത തൊഴിലില്‍ ഏര്‍പ്പെടന്നു. കൊല്ലത്ത് ഇത് 1319ഉം 706ഉം ആണ്. പത്തനംതിട്ടയില്‍ 609 സ്ത്രീകളും 988 പുരുഷന്മാരും ഉണ്ട്. ആലപ്പുഴ 757ഉം 1021ഉം, കോട്ടയം 1124ഉം 784ഉം ആണ് ഇത്. ഇടുക്കിയിലെ കണക്ക് ലഭ്യമല്ലെന്നും സര്‍വ്വേ പറയുന്നു. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ കേന്ദ്രമായ എറണാകുളത്ത് എറണാകുളം 1384സ്ത്രീ വേശ്യകളും 771 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ട്.
തൃശ്ശൂരില്‍ ഇത് യഥാക്രമം 1049ഉം 1098ഉം ആണ്. ഇവിടേയും പുരുഷ വേശ്യകളാണ് കൂടുതല്‍. പാലക്കാട് 855സ്ത്രീകളും 749 പുരുഷന്മാരും ഈ തൊഴിലെടുക്കുന്നു.
മലപ്പുറത്ത് സ്ത്രീ വേശ്യകള്‍ കുറവാണ്. 741 സ്ത്രീകള്‍ മാത്രമാണ് ലൈംഗിക തൊഴിലെടുക്കുന്നത്. ഒരാളില്‍നിന്നു മറ്റൊരാളെയും അതില്‍നിന്ന് കൂടുതല്‍ ആളെയും രഹസ്യമായി കണ്ടെത്തിയായിരുന്നു സര്‍വേ.
വേണ്ട സുരക്ഷാനിര്‍ദേശങ്ങളും ആവശ്യമുള്ളവര്‍ക്ക് മരുന്നും പരിശോധനാ സൗകര്യങ്ങളും നല്‍കി. എച്ച്.ഐ.വി. ബാധ കേരളത്തില്‍ നന്നെ കുറഞ്ഞുവരുകയാണെന്ന് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു. സുരക്ഷിത ലൈംഗികബന്ധവും ബോധവത്കരണവും തന്നെയാണ് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments