ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം. ക്രിപ്‌റ്റോ കറന്‍സികള്‍ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതല്‍ മികവുറ്റതാക്കുമെങ്കിലും നിലവിലുള്ള സ്വകാര്യ കറന്‍സികളിലെ ഇടപാടുകള്‍ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആര്‍ബിഐ സൂചിപ്പിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നാണ് ആര്‍ബിഐ നിര്‍ദേശം. നിലവില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് അവ നിര്‍ത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.
അതേസമയം പാക്കിസ്ഥാനില്‍ ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചു കഴിഞ്ഞു. അവിടെ ഇപ്പോള്‍ തന്നെ ക്രിപ്‌റ്റോ കറന്‍സി നിയമവിരുദ്ധമാണ്. തന്നെയുമല്ല പാക്കിസ്ഥാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ബിറ്റകോയിന്‍ ഇടപാടുകള്‍ നടത്തുവാനും അനുവാദമില്ല.
Post Your Comments