ഭര്‍ത്താവ് ഐഐഎം ബിരുദധാരിയായ സന്തോഷം മാധ്യമപ്രവർത്തകയായ ശ്രീജ ശ്യാം പങ്കു വച്ചത് ഇങ്ങനെ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തികച്ചും രസകരവും നർമ്മത്തിൽ ചാലിച്ചുമാണ് ഭർത്താവിന്റെ കഠിന പ്രയത്നം ശ്രീജ പങ്കുവച്ചത്. “എംബി എ പ്രോഗ്രാമിന്റെ എൻട്രൻസ് ചുമ്മാ എഴുതി നോക്കാൻ പോകുന്നു” എന്ന് ഭർത്താവ് പറഞ്ഞപ്പോ അടുത്ത 2 വർഷം വരാനിരിക്കുന്നത് എന്തൊക്കെയാണെന്ന് തനിക്ക് ഒരു ധാരണയും ഇല്ലായിരുന്നുവെന്ന് ശ്രീജ പറയുന്നു.
read also: ക്ഷേത്രത്തിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെതിരെ പരാതി
മാത്രമല്ല ഓഫീസിലെ കട്ടപ്പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരു ഗ്ലാസ് വെള്ളം പോയി എടുക്കേണ്ടി വരുമെങ്കിൽ വെള്ളം കുടിക്കേണ്ട എന്ന് വെയ്ക്കുന്നത്രേം മടിയുള്ള അദ്ദേഹം പിന്നീടുള്ള മാസങ്ങളിൽ തന്നെ ഞെട്ടിച്ചുവെന്നും രാത്രി മുഴുവൻ ഇരുന്ന് പഠിക്കുന്ന ഭർത്താവിനെ ഒട്ടും ശല്യപ്പെടുത്താതെ ദുഃഖം ഉള്ളിലൊതുക്കി ഭർത്താവിനെ വീട്ടിലാക്കി കൂട്ടുകാരുടെ കൂടെ യാത്രകൾ പോയെന്നും ശ്രീജ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
രണ്ട് വർഷം മുൻപ് ഒരു വൈകുന്നേരം “അടുത്തയാഴ്ച കോഴിക്കോടൊന്ന് പോണം, IIM ന്റെ എക്സിക്യുട്ടീവ് എംബി
എ പ്രോഗ്രാമിന്റെ എൻട്രൻസ് ചുമ്മാ എഴുതി നോക്കാൻ” എന്ന് ഭർത്താവ് പറഞ്ഞപ്പോ അടുത്ത 2 വർഷം വരാനിരിക്കുന്നത് എന്തൊക്കെയാണെന്ന് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു!?
വെറുതെ എഴുതിയെന്ന് പറഞ്ഞെങ്കിലും,ആ പരീക്ഷ പാസായ കുട്ടിയുടെ ഭാര്യയെ കാത്തിരുന്നത് കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു!?
ഓഫീസിലെ കട്ടപ്പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരു ഗ്ലാസ് വെള്ളം പോയി എടുക്കേണ്ടി വരുമെങ്കിൽ വെള്ളം കുടിക്കേണ്ട എന്ന് വെയ്ക്കുന്നത്രേം മടിയുള്ള..
രാഷ്ട്രീയോം വള്ളംകളീം ഒഴിച്ച് വേറൊന്നിനെക്കുറിച്ചും മിണ്ടാൻ പോലും എനർജി കളയാത്ത അദ്ദേഹം പിന്നീടുള്ള മാസങ്ങളിൽ എന്നെ ഞെട്ടിച്ചു! ?
രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ആലപ്പുഴേലെ കാറ്റടിച്ചില്ലെങ്കിൽ ശ്വാസം മുട്ടുന്ന ആൾ മാസങ്ങളോളം വീട്ടിൽ പോകാൻ പോലും പറ്റാതെ കുടുങ്ങിപ്പോയത് കണ്ട് ഞാൻ ദുഃഖിതയായി?
രാത്രി മുഴുവൻ ഇരുന്ന് പഠിക്കുന്ന ഭർത്താവിനെ ഒട്ടും ശല്യപ്പെടുത്താതെ ഞാനും നന്ദൂം നേരത്തെ തന്നെ കിടന്നുറങ്ങി, അദ്ദേഹത്തെ ഓർത്ത് ഉറക്കത്തിൽ ഞാൻ നെടുവീർപ്പിട്ടു..?
2 കൊല്ലം ആ വീട്ടിൽ തന്നെ ഉണ്ടായിട്ടും ഏതാണ്ട് അവിടെ ഇല്ലാത്തത് പോലുള്ള അവസ്ഥയിൽ ഞാൻ ഏറെക്കുറെ സ്വയംപര്യാപ്തയായി.?
ദുഃഖം ഉള്ളിലൊതുക്കി
ഭർത്താവിനെ വീട്ടിലാക്കി കൂട്ടുകാരുടെ കൂടെ യാത്രകൾ പോയി!?
സിനിമ കാണാൻ വിളിച്ചാൽ, പുറത്ത് കഴിക്കാൻ പോയാൽ…
അത് പഠിപ്പിനെ ബാധിക്കുമെന്നോർത്ത് അതും കൂട്ടുകാർക്കൊപ്പമാക്കി,കടുത്ത ദുഃഖത്തോടെയെന്ന് പ്രത്യേകം പറയേണ്ടല്ലോ!?
അങ്ങനെ ഞാനും മകൻ നന്ദൂം ത്യാഗനിർഭരമായി സഹിച്ച കഷ്ടപ്പാടിനൊടുവിൽ അദ്ദേഹം IIM ബിരുദധാരിയായ സന്തോഷം പങ്കുവെയ്ക്കട്ടെ!?
Post Your Comments