തിരുവനന്തപുരം: ക്ഷേത്രത്തിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകനെതിരെ പരാതി. ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലുവിനെതിരയാണ് പൊതുപ്രവര്‍ത്തകനായ മഹേഷ് കുമാര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നാണ് പരാതി.
ലല്ലു മനപ്പൂര്‍വ്വം സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പോസ്റ്റര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. അതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു.
ഇന്നലെയായിരുന്നു പന്തളം മൈനാപ്പള്ളില്‍ അന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തിനെതിരെയുള്ള പോസ്റ്റര്‍ ഷെയര്‍ പുറത്തുവന്നത്. ക്ഷേത്രത്തില്‍ അയിത്തമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു വ്യാജ പോസ്റ്റര്‍. നിജസ്ഥിതി അന്വേഷിക്കാതെ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്ററിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നപ്പോള്‍ ഇത്തരമൊരു കരയോഗ സമിതിയോ പോസ്റ്ററോ പ്രദേശത്തില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോസ്റ്റര്‍ വ്യാജമാണെന്നും ക്ഷേത്രഭരണ സമിതിയില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണെന്നും വ്യക്തമാക്കി ക്ഷേത്ര ഭരണ സമിതി രംഗത്തെത്തുകയായിരുന്നു. അബദ്ധം പറ്റിയെന്ന് മനസിലായതോടെ ലല്ലു പോസ്റ്റ് ഡിലീറ്റ് ചെയ്തു.
Post Your Comments