KeralaLatest NewsNews

സ്വത്ത് തർക്കം സഹോദരൻ സഹോദരിയുടെ കാൽ വെട്ടി

സ്വത്ത് തർക്കം സഹോദരൻ സഹോദരിയുടെ കാൽ വെട്ടി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഖൻവാൽ സ്വദേശിയായ യുവതിയുടെ കാലുകളാണ് സഹോദരൻ വെട്ടിയത്. ഒരു ലോക്കൽ ഫാം തൊഴിലാളിയായ യുവതി തൻറെ സഹോദരന്മാരോട് പാരമ്പര്യ വസ്തുവകകളിൽ നിന്ന് തന്റെ പങ്ക് കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. നിരസിക്കപ്പെട്ടപ്പോൾ യുവതി കേസുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

യുവതി കോടതിയിൽ പരാതി സമർപ്പിച്ചതോടെ സഹോദരങ്ങൾ ഇവരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെനിന്നും പിന്നീട് മുൾട്ടാനിലെ നിഷ്തർ ഹോസ്പിറ്റലിലേക്ക് മാറ്റിയതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button