തിരുവനന്തപുരം: അങ്കമാലി എംഎല്‍എ റോജി എം ജോണിനും അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. വിവാദ മെഡിക്കല്‍ ബില്ലിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് വിമർശനം. വി.ടി ബല്‍റാമിന്റെ പരിഹാസം ഫേസ്ബുക്കിന്റെ കവര്‍ഫോട്ടോ മാറ്റി അതിനൊപ്പമിട്ട കുറിപ്പിലൂടെയായിരുന്നു . ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്’ എന്നാണ് ബല്‍റാം പോസ്റ്റ് ചെയ്തത്.
‘സിപിഎമ്മുകാര്‍ അവരുടെ ഇഷ്ടഭക്ഷണം വല്ലവര്‍ക്കും നേരെ എറിഞ്ഞുകളയാതെ വീണ്ടും സ്വയം കഴിച്ചുതുടങ്ങുന്നത് വരെയേ ഈ പ്രശ്നമുള്ളൂ’എന്നാണ് പോസ്റ്റിന് താഴെ ചീമുട്ടയുടെ ചിത്രവുമായി എത്തിയ കമന്റിന് ബല്‍റാം നല്കിയ മറുപടി.
read also: വിവാദ മെഡിക്കൽ ബില്ല് : പവനായി ശവമായതിനെ കുറിച്ച് അഡ്വ. ജയശങ്കര്‍
ശബരീനാഥന്റെ വിമര്‍ശനം ബില്ലിനെക്കുറിച്ച് യുഡിഎഫ് പലവട്ടം ചര്‍ച്ച ചെയ്തപ്പോഴും ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നായിരുന്നു. മാത്രമല്ല ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നും ശബരീനാഥന് ബല്‍റാമിനെ വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനു പിന്നാലെയാണിപ്പോള്‍ തൃത്താല എംഎല്‍എയുടെ ‘പച്ചയായ’ മറുപടിയെത്തിയിരിക്കുന്നത്.
Post Your Comments