Latest NewsIndiaNews

വിനോദസഞ്ചാരത്തിനെത്തിയ വിദേശികളെ ശല്യംചെയ്‌ത യുവതികൾ പിടിയിൽ

പനാജി: വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു സ്ത്രീകള്‍ അറസ്റ്റില്‍. ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശികളെ കച്ചവടക്കാരായ സ്ത്രീകളാണ് ശല്യംചെയ്‌തത്‌. കടൽ തീരാത്ത് വിശ്രമിക്കുകയായിരുന്ന വിദേശികളുടെ അടുത്ത് സ്ത്രീകൾ കച്ചവടസാധനങ്ങളുമായി
സമീപിക്കുകയായിരുന്നു.

also read:വിനോദസഞ്ചാരത്തിനെത്തിയ യുവതി കൂട്ടമാനഭംഗത്തിനിരയായി

ഒന്നും വാങ്ങുന്നില്ലെന്ന് വിദേശികൾ പറഞ്ഞെങ്കിലും സ്ത്രീകൾ പോകാൻ തയ്യാറായില്ല. ശല്യം തുടര്‍ന്നതോടെ ടൂറിസ്റ്റുകള്‍ പോലീസിനോട് പരാതിപ്പെട്ടു . ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കച്ചവടക്കാരായ ആറ് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button