Latest NewsNewsInternational

ആധ്യാപകന്റെ ജനനേന്ദ്രിയം ഛേദിക്കുമെന്ന് വിദ്യാര്‍ത്ഥിനി, കാരണം അറിഞ്ഞ് ഞെട്ടി ഏവരും

അധ്യാപകന്റെ ജനനേന്ദ്രിയം ഛേദിക്കുമെന്ന് വിദ്യാര്‍ത്ഥിനി. സ്റ്റെഫിനി ക്രിസ്റ്റോള്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് തന്റെ അധ്യാപകനായ ഡോ. ക്രിസ്റ്റഫറിന്റെ ജനനേന്ദ്രിയും ഛേദിക്കുമെന്ന് ഭീഷണി മുഴക്കിയത്. സ്റ്റെഫിനിയെ കളിയാക്കുവാന്‍ വേണ്ടി അധ്യാപകന്‍ അയച്ച കാര്‍ട്ടൂണാണ് ഇതിന് കാരണമായത്. തന്റെ കന്യകത്വത്തെ സംശയിക്കുകയാണെന്നാണ് സ്റ്റെഫിനി കരുതിയത് തുടര്‍ന്നാണ് ഇവര്‍ ഭീഷണി മുഴക്കിയത്.

ലണ്ടനിലെ കിംഗ്‌സ് കോളേജിലെ അവസാന വര്‍ഷമാണ് സ്റ്റെഫിനി അധ്യാപകനെ പരിചയപ്പെടുന്നത്. ചരിത്ര വിദ്യാര്‍ത്ഥി ആയിരുന്ന സ്റ്റെഫിനി പ്രോജക്ട് ചെയ്യുന്നതിനിടെയാണ് അധ്യാപകനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇതിനായ റീഡിംഗ് മെറ്റീരിയലുകള്‍ അധ്യാപകന്‍ അയച്ചുകൊടുത്തു. ആര്‍ട്ടിക്കിളിന് നടുവില്‍ ഒരുകാര്‍ട്ടൂണും ഉണ്ടായിരുന്നു. ദ വിര്‍ജിന്‍ സ്‌നെയില്‍ എന്ന കാര്‍ട്ടൂണാണ് വിദ്യാര്‍ത്ഥിനിയെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ക്രിസ്റ്റഫര്‍ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റി സ്ട്രാന്‍ഡ് ക്യാംപസില്‍ എത്തി ജനനേന്ദ്രിയം മുറിച്ചു കളയുമെന്ന് വിദ്യാര്‍ത്ഥിനി ഭീഷണിപ്പെടുത്തുകയായിരുന്നു. അധ്യാപകനെ ചീത്തവിളിച്ച് നിരവധി ഫേസ്ബുക്ക് കുറിപ്പുകളും മെയിലുകളും സ്റ്റെഫിനി അയച്ചു.

സംഭവം കേസ് ആയതോടെ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ലഭിച്ച ഭീഷണി കത്തുകളും മെയിലുകളും ക്രിസ്റ്റഫര്‍ ഹാജരാക്കി. എന്നാല്‍ താന്‍ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button