Latest NewsNewsIndia

പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തണമെന്ന് യുവാക്കളോട് ജിഗ്നേഷ് മേവാനി

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലികള്‍ തടസ്സപ്പെടുത്തണമെന്ന് യുവാക്കളോട് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയെ ആക്രമിക്കുന്ന പതിവ് തന്നെയാണ് ജിഗ്നേഷ് കര്‍ണാടകയിലും പുറത്തെടുത്തത്.

ബംഗളൂരുവില്‍ 15ന് നടക്കുന്ന പ്രധാനമന്ത്രിയുടെ കാംപെയിന്‍ പരിപാടിയില്‍ നുഴഞ്ഞുകയറി കസേരകള്‍ എടുത്തെറിഞ്ഞ് അത് അലങ്കോലമാക്കണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. രണ്ട് കോടി ജനങ്ങളുടെ ജോലിക്ക് എന്ത് സംഭവിച്ചു എന്ന് അദ്ദേഹത്തോട് ചോദിക്കണം, മറുപടി കിട്ടിയില്ലെങ്കില്‍ ഹിമാലയത്തിലേക്ക് പോകാന്‍ ആവശ്യപ്പെടണമെന്നും ജിഗ്നേഷ് പറഞ്ഞു.

ജിഗ്നേഷ് മെവാനിയുടെ ഈ പ്രസംഗത്തിനെതിരെ ബിജെപി ചിത്രദുര്‍ഗ ജില്ല പ്രസിഡന്റ് പരാതി നല്‍കി. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

also read:മാണിക്യ മലർ ആർ.എസ്​.എസിനുള്ള മറുപടി – ജിഗ്നേഷ് മേവാനി

കര്‍ണാടകയില്‍ ബി.ജെ.പിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ജനാധിപത്യത്തിന്റ പതനമാണ് സംഭവിക്കുകയെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. ഭരണഘടനയില്‍ മാറ്റംവരുത്തുകയെന്ന ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്രമന്ത്രി അനന്ത്കുമാറിലൂടെ പുറത്തുവന്നത്. രാജ്യത്തെവിടെയും എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാവേണ്ടതുണ്ട്. ആര്‍.എസ്.എസ് ദീര്‍ഘകാലമായി ഈ ആശയത്തിന് എതിരാണ്. പശുവിന്റെയും ലൗജിഹാദിന്റെയും പേരില്‍ വിഭാഗീയതയും അസഹിഷ്ണുതയും വളര്‍ത്താന്‍ കേന്ദ്രഭരണ ഒത്താശയോടെ സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുന്ന വേളയിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിതര്‍ കൊല്ലപ്പെടുന്നു. ദലിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവര്‍ക്കായി എന്ത് പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് കര്‍ഷക ആത്മഹത്യകള്‍ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മേവാനി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button