ഇസ്ലാമാബാദ്•കശ്മീര് പിടിച്ചെടുക്കുന്നതിനൊപ്പം ഇന്ത്യയെ ലോകഭൂപടത്തിൽ നിന്നും തുടച്ചുമാറ്റണമെന്നും ജമാ-ഉദ്-ദവ തലവൻ അഹ്സാനുള്ള മുന്തസീറിന്റെ ആഹ്വാനം. ഇന്ത്യൻ സൈന്യം വധിച്ച ഭീകരരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ജമാ-ഉദ്-ദവയും,ജമ്മു കശ്മീർ മൂവ്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രസ്താവന.
പാകിസ്ഥാനിൽ ജമാ-ഉദ്-ദവയെ തടയാനുള്ള കാരണവും,പാകിസ്ഥാനെതിരെ ലോകരാജ്യങ്ങൾ തിരിയാനുള്ള കാരണവും ഇന്ത്യയായാണ്. ജമ്മുകാശ്മീരിൽ തീവ്രവാദികൾക്ക് പിന്തുണ നൽകാനും മതവികാരങ്ങൾ പ്രചരിപ്പിക്കാനും പാകിസ്ഥാൻ ഗൂഢാലോചന നടത്തിയെന്ന് ഇന്ത്യ ആരോപിച്ചിട്ടുണ്ടെന്നും മുന്തസീർ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയിലെ ഭീകരവാദികളുടെ പട്ടികയിലെ പ്രധാനിയും,മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ് ആണ് ജമാ-ഉദ്-ദവയുടെ സ്ഥാപകന്.
Post Your Comments