ദില്ലി: ഗഗന്‍ ശക്തിയില്‍ പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേന. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പ്രകോപനം തുടരുന്നതിനിടെയാണ് ഗഗന്‍ശക്തി 2018 പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറാകുന്നത്. ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള ഭീഷണികള്‍ തുടരുന്നതിനിടെയാണ് ഗഗന്‍ശക്തി 2018 എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 22 വരെയാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം.
കര, നാവിക, സേനകളും വ്യോമസേനയുടെ ഭാഗമായി നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കാളികളാവുന്നുണ്ട്. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സൈനികാഭ്യാസത്തിന്റെ ഭാഗമാകുക. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസും നാവികസേനയുടെ മാരിടൈം കോംബാറ്റ് എയര്‍ക്രാഫ്റ്റ് മിഗ് 29ഉം ഇതിന്റെ ഭാഗമാകും. കൂടാതെ 300 വ്യോമസേനാ ഉദ്യോഗസ്ഥരും 15,000 എയര്‍മാന്മാരും സൈനികാഭ്യാസത്തിന്റെ ഭാഗമാകും.
1100ലധികം യുദ്ധ, ഗതാഗത, റോട്ടറി വിംഗ് വിമാനങ്ങളും ഇതിന്റെ ഭാഗമാകും. വ്യോമസേനാ മേധാവിയുടെ നിര്‍ദേശാനുസരണമാണ് ഇന്ത്യന്‍ സൈനികര്‍ സൈനികാഭ്യാസത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. സൈനിക്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം പാകിസ്താന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയും ചൈനയുടെ വടക്കന്‍ മേഖലയിലകള്‍ കേന്ദ്രീകരിച്ചായിരിക്കും. രണ്ടാം ഘട്ടം യുദ്ധസമാനമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയായിരിക്കും. ഇത് ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചായിരിക്കും നടക്കുക.
പ്രോട്ടോക്കോള്‍ അനുസരിച്ച് സൈനികാഭ്യാസത്തെക്കുറിച്ച് അയല്‍രാജ്യമായ പാകിസ്താനെ ഇന്ത്യ വിവരമറിയിച്ചിട്ടുണ്ട്. അടുത്ത ദശാബ്ദങ്ങള്‍ക്കിടെ ഇന്ത്യ നടത്തുന്ന മെഗാ സൈനികാഭ്യാസമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ മുഴുവന്‍ കരുത്തും പ്രദര്‍ശിപ്പിക്കുന്ന സൈനികാഭ്യാസം രാത്രിയും പകലും നീണ്ടുനില്‍ക്കുന്ന യുദ്ധസമാന സാഹചര്യങ്ങളില്‍ വ്യോമസേനയുടെ ശേഷി പരിശോധിക്കുന്നതിന് വേണ്ടിയാണ് നടത്തുന്നത്.
Post Your Comments