യുഎഇ: യുഎഇയില്‍ വിഷാംശമടങ്ങിയ മരുന്നുകള്‍ വ്യാപിക്കുന്നതായി അധികൃതര്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം. മെലിയാനായും മറ്റും കഴിക്കുന്ന മരുന്നുകളിലാണ് വിശാംഷങ്ങള്‍ കൂടുതല്‍. ഇത്തരം മരുന്നുകള്‍ അമിതമായി കഴിക്കുന്നതോടെ രക്തസമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങളും ബാധിക്കാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഇതു വ്യക്തമാക്കിക്കൊണ്ട് യുഎഇ പബ്ലിക് ഹെല്‍ത്ത് പോളിസി ആന്റ് ലൈസന്‍സിങ് സെക്ടര്‍ അസിസ്റ്റന്റ് സെക്രട്ടറി ഡോ അമീന് ഹുസൈന് അല്‍ അമിരി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത്തരമ മരുന്നുകള്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തെയും മനസിനെയും തകര്‍ക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടും നിരോധിച്ചിരിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള മരുന്ന് കഴിക്കുന്നതാലൂടെ രക്തസമ്മര്‍ദത്തില്‍ അപകടകരമായ തകരാര്‍ ഉണ്ടാകും. കൂടാതെ ഉത്കണ്ഠ, ക്ഷോഭം, ഭയം, വേഗതയുള്ള ഹൃദയമിടിപ്പ് തുടങ്ങിയ മാനസിക പ്രശ്നങ്ങിലേക്കും അത്തരം ഗുളികകള്‍ നയിക്കും.
ഡിബിഎ ക്രാക്നെന് ക്രാത്തോം, ഫൈറ്റോ പ്രിക്റ്റര്, സോല് സ്പൈസിയാസ തുടങ്ങിയ കമ്പനികളുടെ മരുന്നുകളാണ് നിരോധിച്ചിട്ടുള്ളത്. അതുകൊണ്ട തന്നെ ഇനി മുതല്‍ ഇത്തരം കമ്പനികളുടെ മരുന്നുകള്‍ വില്ക്കാന് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments